
പെരുമ്പാവൂരിൽ അശമന്നൂരിൽ തിരുവല്ലഴപ്പൻ ക്ഷേത്രത്തിനു സമീപം പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്നാണ് ലിഖിതം. ഇസ്മയാൽ പള്ളിപ്രംഡോ രാഘവവാര്യരുടെ നേതൃത്തിലുള്ള തൃപ്പൂണിത്തുറ ഹിൽപാലസ് പുരാവസ്തു സംരക്ഷണ ഉദ്യോഗസ്ഥർ ലിഖിതം പരിശോദിക്കുന്നു.
പെരുമ്പാവൂർ: എ ഡി 13 - 14 നൂറ്റാണ്ടുകളിൽ വേണാട് രാജ്യം പെരുമ്പാവൂർ വരെ വ്യാപിച്ചിരുന്നതിന്നു തെളിവായി സൂചന നൽകുന്ന വീരക്കൽ ലിഖിതം പെരുമ്പാവൂർ അശമന്നൂരിൽ നിന്നും കണ്ടെത്തി. അശമന്നൂരിൽ തിരുവല്ലഴപ്പൻ ക്ഷേത്രത്തിനു സമീപം പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്നാണ് ലിഖിതം കണ്ടെത്തിയത്.
തൃപ്പൂണിത്തുറ ഹിൽപാലസിൽ പ്രവർത്തിക്കുന്ന സെൻർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ രാഘവ വാര്യരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ലിഖിത വായന നടത്തി. "......ർ തിരുവടിയെ തിരുവടി കാപ്പകൊണ്ട് വേണാട്ടു വീരൻ ചേകവൻ പട്ട നിലം" എന്നു വായിക്കാവുന്ന ഈ ലിഖിതം അതീവ ചരിത്ര മുല്യമുള്ളതാണെന്നും ഇവ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടിനെയോ കർണാടകത്തെയോ അപേക്ഷിച്ച് നോക്കിയാൽ, കേരളത്തിൽ നിന്ന് വീരക്കൽ ലിഖിതങ്ങൾ ആപൂർവ്വമായി മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും ലിപിശൈലിയുടെ അടിസ്ഥാനത്തിൽ ഈ ലിഖിതം 13-14 നൂറ്റാണ്ടാണെന്നു കണക്കാക്കാമെന്നും കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലെ മ്യൂസിയം ഓഫീസർ കൃഷ്ണരാജ് കെ പറഞ്ഞു. 13-14 നൂറ്റാണ്ടുകളിൽ വേണാടിന്റെ അധികാരം പെരുമ്പാവൂർ പ്രദേശത്തു വരെ വ്യാപിച്ചിരുന്നതിന്റെ സൂചനകൾ ഈ ലിഖിതത്തിൽ നിന്നു ലഭിക്കുന്നു എന്നതാണ് ഈ ലിഖിതത്തിന്റെ രാഷ്ട്രീയ പ്രാധാന്യം എന്നും അദ്ദേഹം നിരീക്ഷിച്ചു.
ഡിസ്ക്കവറി ഓഫ് ലോക്കൽ ഹിസ്റ്ററി പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയുടെ ചരിത്ര പൈതൃകങ്ങൾ തേടിയുള്ള പഠനത്തിൽ പെരുമ്പാവൂർ ലോക്കൽ ഹിസ്റ്ററി റിസർച്ച് സെന്റർ ഡയറക്ടർ ഇസ്മായിൽ പള്ളിപ്രമാണ് ഭൂമിക്കടിയിലെ പാറയിൽ കൊത്തിയ ശിലാ ലിഖിതം കണ്ടെത്തി പുരാവസ്തു വകുപ്പിനെ അറിയിച്ചത്.
Photo Courtesy - Google











